പ്രശസ്ത ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വിവാഹിതരായെന്ന വാർത്ത പ്രചരിക്കുന്നു. സിന്ദൂരമണിഞ്ഞ് മാല ചാർത്തിയുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഗോപി സുന്ദർ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹ ചടങ്ങുകളുടേതെന്ന് തോന്നിക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ഏറെ നാളായി ഇരുവരും പ്രണയബന്ധത്തിലാണെന്ന് താരങ്ങൾ തന്നെ തുറന്നുസമ്മതിച്ചിരുന്നു. താരങ്ങളുടെ പ്രണയ ബന്ധം സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായിരുന്നു. വാർത്താമാദ്ധ്യമങ്ങളും ഇത് ഏറ്റെടുക്കുകയുണ്ടായി. ഇരുവരും ഒന്നിച്ചുള്ള പല ചിത്രങ്ങളും വൈറലായിരുന്നു.
Comments