ന്യൂഡൽഹി: ഇറച്ചി കഷ്ണമെറിഞ്ഞ് കാൻവർ യാത്രയ്‌ക്ക് തടസമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ സീലംപൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
കാൻവർ യാത്രികർ കാൽനടയായി കൊണ്ടുവന്ന ഗംഗാ ജലത്തെ അശുദ്ധമാക്കിയതോടെ സംഭവസ്ഥലത്ത് വൻ പ്രതിഷേധമുയർന്നിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ റോഡ് ഉപരോധിച്ച് കാൻവർ യാത്രികർ പ്രതിഷേധമറിയിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാതെ വന്നതോടെയാണ് സീലംപൂരിൽ പ്രതിഷേധമുണ്ടായത്.
രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള കാൻവർ യാത്രികർ ഹരിദ്വാറിൽ നിന്ന് ഗംഗാജലം കൊണ്ട് മടങ്ങിവരുമ്പോഴായിരുന്നു സംഭവം. അൽവാറിലുള്ള ശിവക്ഷേത്രത്തിലേക്കാണ് ഇവർ ഗംഗാജലം കാൽനടയായി എത്തിച്ചിരുന്നത്. ഇതിനിടെ ഡൽഹിയിലെ മുസ്ലീം ആധിപത്യമുള്ള മേഖലയായ സീലംപൂരിൽ എത്തി. അവിടെ സീലംപൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗിന് സമീപം കാൻവർ യാത്രികർ ക്യാമ്പ് ചെയ്തിരുന്നു. ഇിതിന് നേരെയാണ് അജ്ഞാതകർ ഇറച്ചി കഷ്ണം എറിഞ്ഞത്. തുടർന്ന് കാൻവർ യാത്രികരുടെ തീർത്ഥാടന യാത്ര തടസപ്പെട്ടു.
#BREAKING दिल्ली में कावड़ियों के उपर मांस के टुकड़े फैंके सीलमपुर में कावड़ खंडित करी गई#delhimetro #kavadyatra #HindusUnderAttack #Delhi pic.twitter.com/TI5PabekIs
— journalist Rohtash Malethia (@Rohtashmalethi1) July 20, 2022
ഡൽഹിയിലെത്തുന്നതിന് മുമ്പ് വരെ തീർത്ഥാടകർക്ക് വലിയ സ്വീകരണവും ആദരവുമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നതെന്നും ഡൽഹിയിലെത്തിയപ്പോൾ സ്ഥിതിഗതികൾ മാറുകയാണുണ്ടായതെന്നും തീർത്ഥാടകർ അഭിപ്രായപ്പെട്ടു. പോലീസിന്റെ അകമ്പടിയോടെ കാൻവർ യാത്രികരെ വീണ്ടും ഹരിദ്വാറിലെത്തിച്ച് ഗംഗാജലവുമായി വരാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
നിലവിൽ കാൻവർ യാത്രയ്‌ക്ക് നേരെ ഇറച്ചി കഷ്ണം എറിഞ്ഞതാരാണെന്ന കാര്യത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Comments