ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ എംപി. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് 11 മണിയോടെ സോണിയ ഗാന്ധി പുറപ്പെടുക. കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. പോലീസ് അല്ല പട്ടാളം ഇറങ്ങിയാലും പ്രതിഷേധിക്കുമെന്നാണ് മുരളീധരന്റെ പ്രതികരണം.
എതിരഭിപ്രായമുള്ള ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്നാണ് കോൺഗ്രസിന്റെ വാദം. ഇത് ആദ്യമായാണ് ഒരു അന്വേഷണ ഏജൻസി കോൺഗ്രസ് അദ്ധ്യക്ഷയെ ചോദ്യം ചെയ്യുന്നത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ നടത്തിയ പ്രതിഷേധത്തിന് സമാനമായി തന്നെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യലിന് ശേഷം ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ കൊറോണ ബാധിച്ച് ആശുപത്രിയിലാണെന്ന് സോണിയ അറിയിച്ചു. തുടർന്നാണ് നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.
Comments