മുന്നേറ്റത്തിന്റെ പാതയിലാണ് മാരുതി സുസുക്കി. പുടിയ ബ്രെസ്സ ആരാധകർക്ക് സമ്മാനിച്ചതിന് പിന്നാലെ തങ്ങളുടെ വരാനിരിക്കുന്ന ഗ്രാന്റ് വിറ്റാര എസ്‍യുവി വെളിപ്പെടുത്തിയിരിയ്‌ക്കുകയാണ് കമ്പനി. 2022 സെപ്റ്റംബറോടെ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതിയുടെയും ടൊയോട്ടയുടെയും സംയുക്ത കൂട്ടുകെട്ടിലാണ് ഗ്രാന്‍ഡ് വിറ്റാര പുറത്തിറങ്ങുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയോട് മത്സരിക്കാനാണ് സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ വിപണിയിലെത്തുന്നത്.
രൂപത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമാണ് പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. സൂക്ഷമമായി നോക്കിയാൽ മികച്ച രൂപ ഭംഗികൾ വരുത്തിയിരിക്കുന്നതായും കാണാൻ സാധിക്കും. മുൻഭാഗം ഒരൊറ്റ സ്ലാറ്റും ക്രോം ഇൻസേർട്ടുകളുമുള്ള വലിയ ഗ്രില്ല് നൽകി കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ ലുക്കിന് തിളക്കം കൂട്ടുന്നുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ വാഹനത്തിന് രാജകീയ ഭാവം നൽകുന്നുണ്ട്. എൽഇഡി ലൈറ്റിംഗ്, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, 17 ഇഞ്ച് വീലുകൾ എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്.
സ്‍മാർട്ട് വാച്ച്, ഡ്യുവൽ-ടോൺ ഇന്റീരിയർ, റിയർ എസി വെന്റുകൾ, പനോരമിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ എന്നിങ്ങനെ മികച്ച സംവിധാനങ്ങൾ ഗ്രാന്റ് വിറ്റാര എസ്‍യുവി അവകാശപ്പെടുന്നു. വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് എസി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിക്ലിനബിൾ പിൻ സീറ്റുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും വാഹനം വാഗ്ദാനം ചെയ്യുന്നു. 6 എയർബാഗുകൾ, ഇബിഡി, ഇഎസ്‍സി, ക്രൂയിസ് കൺട്രോൾ, ഹിൽ അസെൻഡ് ആൻഡ് ഡിസെൻഡ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഗ്രാൻഡ് വിറ്റാരയ്‌ക്കുണ്ട്.
രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എടിയുടെ സഹായത്തോടെ 100 ബിഎച്ച്പിയും 135 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്ന 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം, ടൊയോട്ട ഹൈറൈഡറിൽ കാണുന്ന ഇ-സിവിടിയുമായി യോജിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ എന്നിങ്ങനെയാണ് രണ്ട് തരം എഞ്ചിൻ. 114 bhp കരുത്ത് നൽകുന്നതാണ് എഞ്ചിൻ. 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന ഗ്രാന്റ് വിറ്റാര എസ്‍യുവി ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
















Comments