മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് വഴിതിരിച്ചു വിട്ടു. വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. എഐ 934 എന്ന വിമാനമാണ് മുംബൈയിലിറങ്ങിയത്. സംഭവത്തിൽ ഡിജിസിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി നിയോഗിച്ചു.
കഴിഞ്ഞയാഴ്ച ഷാർജയിൽ നിന്ന് വരികയായിരുന്ന ഹൈദരാബാദ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് വിമാനം ലാൻഡ് ചെയ്തത്. അതിന് മുമ്പും ഒരു സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തിരമായി ഇറക്കിയിരുന്നു. രണ്ടാഴ്ചക്കിടെ രണ്ട് വിമാനമാണ് ഇത്തരത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് വഴിതിരിച്ചുവിട്ട് കറാച്ചിയിൽ ഇറങ്ങിയത്.
ചുരുങ്ങിയ കാലയളവിൽ സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യോഗം വിളിക്കുകയും ഡിജിസിഎ ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. വിമാനയാത്ര സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമരുതെന്നാണ് വ്യോമയാനമന്ത്രിയുടെ നിർദേശം.
















Comments