പാലക്കാട്: വിദ്യാർത്ഥികൾക്കെതിരെ സദാചാര ആക്രമണം നടന്നതായി പരാതി. ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നുവെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചെന്നാണ് വിവരം. പാലക്കാട് മണ്ണാർക്കാടിന് സമീപം കരിമ്പ സ്‌കൂളിലെ കുട്ടികൾക്കാണ് മർദ്ദനമേറ്റത്.
കരിമ്പ എച്ച്എസ്എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന് സമീപമുള്ള ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചായിരുന്നു ഇരുന്നത്. ഇതിനെ നാട്ടുകാരിൽ ചിലർ എത്തി ചോദ്യം ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ തിരിച്ച് ചോദ്യം ചെയ്തതോടെ മർദന്നത്തിൽ കലാശിക്കുകയായിരുന്നു. ആൺകുട്ടികളെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിവരം. കൂടാതെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ അക്രമികൾ അസഭ്യം പറയുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
പരിക്കേറ്റ വിദ്യാർത്ഥികൾ നിലവിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
















Comments