ലക്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവ് ഉപേക്ഷിച്ച ഹിന്ദു യുവതിയേയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ഗാസിയാബാദ് സ്വദേശി മുഹമ്മദ് സബ്ലുവിനെതിരെ പോലീസ് കേസ് എടുത്തു. ഹിന്ദു പേരിൽ ആൾമാറാട്ടം നടത്തി യുവതിയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ മതപരിവർത്തനത്തിന് ശ്രമിച്ചത്.
10 മാസങ്ങൾക്ക് മുൻപായിരുന്നു നന്ദ്ഗ്രാം സ്വദേശിനിയെയും രണ്ട് വയസ്സ് പ്രായമായ കുഞ്ഞിനെയും ഭർത്താവ് ഉപേക്ഷിച്ചത്. തുടർന്ന് ആരോരുമില്ലാതെ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന യുവതിയുമായി സബ്ലു അടുപ്പത്തിലായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചു.
നന്ദ്ഗ്രാമിലെ പ്രഹ്ലാദ് ഗദിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടെ ആഴ്ചകൾക്ക് മുൻപ് ഇവർ സബ്ലുവിന്റെ വീട്ടിലേക്ക് താമസം മാറി. ഇവിടെയെത്തിയപ്പോഴാണ് ഇയാൾ മുസ്ലീമാണെന്ന സത്യം യുവതി മനസ്സിലാക്കിയത്. തുടർന്ന് വീട്ടുകാർ ചേർന്ന് ഇസ്ലാമിക മതാചാര പ്രകാരം ഇരുവരെയും നിക്കാഹ് കഴിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ യുവതി അറിയാതെ ഇയാൾ കുട്ടിയുടെ സുന്നത്ത് നടത്തി. ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
















Comments