ന്യൂഡൽഹി: ചൈനയിലേക്ക് പോകേണ്ട എണ്ണ കപ്പലുകളെ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ട് റഷ്യ. റഷ്യയുടെ കിഴക്കൻ തീരങ്ങളിൽ നിന്ന് ചൈനയാണ് മുമ്പ് ഭൂരിപക്ഷം എണ്ണ നിക്ഷേപവും സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇന്ത്യയുടെ സഹായത്താൽ ലോകത്തിന്റെ പലഭാഗത്തേയ്‌ക്കും ക്രൂഡ് ഓയിൽ എത്തിക്കാമെന്ന നേട്ടമാണ് റഷ്യ ഉപയോഗിക്കുന്നത്. ഈ ആഴ്ചയിൽ മാത്രം നാല് വൻ കാർഗോ കപ്പലുകളാണ് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് ഒരു കപ്പൽ മാത്രമായിരുന്നു.
ചൈനയിലേയ്‌ക്ക് അഞ്ചു ദിവസത്തിനകം കപ്പലുകൾക്ക് റഷ്യയിൽ നിന്ന് എത്തിച്ചേരാം. ഇതിനിടെയാണ് ഇന്ത്യയിലേയ്‌ക്ക് ആഴ്ചകളെടുത്ത് ചരക്ക് എത്തിക്കുന്ന കരാറിന് റഷ്യ അടിയന്തിര പ്രാധാന്യമാണ് നൽകുന്നത്. റഷ്യൻ ക്രൂഡ് ഓയിലിന്റെ വില പേർഷ്യൻ ഗൾഫ് മേഖല, വെസ്റ്റ് ആഫ്രിക്ക എന്നിവിടത്തേക്കാൾ കുറവാണ് റഷ്യയിലേത്.
ഇതിനിടെ അന്താരാഷ്‌ട്ര വാണിജ്യ നിരോധനം നേരിടുന്ന ഇറാന്റെ കപ്പലുകളും റഷ്യൻ തീരത്തെത്തിയശേഷമാണ് ഏഷ്യൻ രാജ്യങ്ങളിലേയ്‌ക്ക് എണ്ണ എത്തിക്കുന്നത്. ഇരുരാജ്യ ങ്ങളുമായി ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധമാണ് വാണിജ്യ രംഗത്തെ സുപ്രധാന നേട്ടം. ലോകത്തെ പല രാജ്യങ്ങളും സമ്മർദ്ദത്തിലാകുമ്പോഴും ഇന്ത്യ സമ്മർദ്ദത്തിലാകാത്തതും പലരാജ്യങ്ങളും ഇന്ത്യയെ സമീപിക്കുന്നതും നയതന്ത്രവിജയമായി കേന്ദ്രസർക്കാർ വിലയിരുത്തുന്നു.
















Comments