ലണ്ടൻ: ഇന്ത്യയുടെ ജാവലിൻ പ്രതിഭ നീരജ് ചോപ്ര പരിക്കുമൂലം കോമൺവെൽത്തി ലുണ്ടാകില്ലെന്ന വാർത്ത തള്ളി നീരജും പരിശീലകരും. ഒറിഗോണിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മത്സരത്തിനിടെയുണ്ടായ പരിക്കാണ് ആശങ്ക പരത്തിയത്. എന്നാൽ ചെറിയ ചില വേദനകൾ മാത്രമാണെന്നും അത് പരിശീലനത്തിലൂടെ മാറ്റാവുന്നതേയുള്ളുവെന്നും പരിശീലകരും നീരജും വ്യക്തമാക്കി.
ഇന്ത്യയ്‌ക്കായി തുടർച്ചയായി ജാവലിനിൽ ലോകോത്തര വിജയങ്ങൾ സ്വന്തമാക്കുകയാണ് നീരജ.് കോമൺവെൽത്തിൽ ഇന്ത്യ നീരജിലൂടെ സ്വർണ്ണം തന്നെ ഉറപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നീരജിന്റെ പരിശീലനങ്ങളുടെ മികവും മറ്റ് ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്ന് മാനസിക പിരിമുറക്കമില്ലാതെ ചിട്ടയായി ജീവിക്കുന്നതുമാണ് മെഡലുകൾ നേടാൻ സഹായമാകുന്നതെന്ന് പരിശീലകൻ ക്ലൗസ് ബാർട്ടോണിയെറ്റ്‌സ് വ്യക്തമാക്കി.
ഒളിമ്പിക്‌സിലെ സ്വർണ്ണ മെഡൽ നേട്ടത്തിന് ശേഷം രണ്ടുമാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പറന്ന നീരജ് വിദേശപരിശീലകരുടെ കീഴിൽ ഭാരം നിയന്ത്രിക്കുന്ന തിലടക്കം ഏറെ ശ്രദ്ധിച്ചാണ് ലോക ചാമ്പ്യൻഷിപ്പിനായി തയ്യാറെടുത്തത്. ഇതിനിടെ ഒന്നോ രണ്ടോ വിദേശ മത്സരത്തിൽ മാത്രമാണ് പങ്കെടുത്തത്.
Comments