സിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ പാർട്ടി ഓഫീസ് അടിച്ചുതകർത്ത സംഭവത്തിലാണ് പ്രതികരണവുമായി ബൽറാം രംഗത്ത് വന്നത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഇനിയിപ്പോൾ ഇഎംഎസിന്റെ ഫോട്ടോ തകർത്തത് കോൺഗ്രസ് ആണെന്ന് ഒരു ക്യാപ്സൂൾ ഇറക്കാൻ സിപിഎം നേതൃത്വത്തെ പരിഹസിച്ച് ബൽറാം ഫേയ്സ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് എസ്എഫ്ഐ ആണ്. കെപിസിസി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടതും പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചതും എസ്എഫ്ഐയും ഡിവൈഎഫ്ഐയുമാണ്. എകെജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാർക്കും അറിയാമെന്ന് ബൽറാം പരിഹസിച്ചു.
വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തതിൽ പ്രതികൾ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
















Comments