സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ? ഒരു മൂളിപ്പാട്ടെങ്കിലും പാടി താളം പിടിക്കുന്നവരാണ് നമ്മൾ.സങ്കടം,സന്തോഷം,പ്രണയം,വേർപാട്, അങ്ങനെ മനുഷ്യജീവിതത്തിലെ പല വികാരങ്ങളിലും സംഗീതം കൂട്ടായെത്തുന്നു. വിവാഹം,മരണം,അങ്ങനെ എല്ലാത്തിലും സംഗീതത്തിന്റെ അകമ്പടിയുണ്ട്.
സംഗീതം വെറുതെയങ്ങ് ആസ്വദിക്കാനുള്ളതല്ല. നമ്മുടെ മൂഡിനനുസരിച്ച് പാട്ടുകൾ തിരഞ്ഞെടുത്ത് കേട്ടാൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും അതുപോലെ തന്നെ നല്ല ആരോഗ്യം നിലനിർത്തുവാനും സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പഠനഫലങ്ങൾ നോക്കാം
ഏകാഗ്രത വർദ്ധിപ്പിക്കുന്നു
പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ഏകാഗ്രതയില്ലായ്മ. ശ്രദ്ധക്കുറവ് അനുഭവിക്കുന്നവർക്ക് അത് കുറയ്‌ക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് സംഗീതം കേൾക്കുക, അല്ലെങ്കിൽ ആസ്വദിക്കുക എന്നത്. ഇതിനായി ഒരു ഹെഡ്സെറ്റ് എടുത്ത് 60 ബിപിഎം ബീറ്റ്സിൽ ടെംപോ വെച്ച് പാട്ട കേൾക്കുക.
ഇത്തരത്തിൽ കേൾക്കുമ്പോൾ തലച്ചോറിന്റെ കാര്യക്ഷമത കൂടുവാൻ സഹായിക്കുന്നു എന്നാണ് പറയുന്നത്. ഇതിൽ ഏറ്റവും നല്ലമാർഗ്ഗമാണ്. ബാക്ക്ഗ്രൗഡിൽ പാട്ട് വയ്‌ക്കുക. ഒപ്പം നിങ്ങൾ വർക്ക് ചെയ്തുകൊണ്ടിരിക്കുക എന്നത്. ഇത് നിങ്ങൾക്ക് കൂടുതൽ റിലീഫ് നൽകുന്നതായിരിക്കും.
വികാരങ്ങൾ പ്രകടിപ്പിക്കുവാൻ സഹായിക്കും
എത്ര സന്തോഷമുണ്ടെങ്കിലും സങ്കടം വന്നാലും ചിലർക്ക് അത് പ്രകടിപ്പിക്കാൻ കഴിയില്ല. എന്നാൽ സംഗീതം ഇതിനൊരു അത്ഭുത മരുന്നാണ്. മൂളിപ്പാട്ടുകൾ പാടുന്നതും പാട്ട് കേൾക്കുന്നതും നമ്മളിൽ ഉള്ളിലുള്ള വികാരങ്ങളെ ഉണർത്തും.
കഴിവുകൾ വർദ്ധിക്കും
പാട്ട് കേൾക്കുന്നത് നമ്മുടെ മൂഡിനെ സ്വാധീനിക്കുവാനും അതുപോലെ, ക്രിയേറ്റിവിറ്റിയെ ഉണർത്തുവാനും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യമായി എന്തെങ്കിലും ചെയ്യുവാനിരിക്കുകയാണെങ്കിൽ പാട്ട് കേൾക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ജോലി കുറച്ചുകൂടി ക്രിയേറ്റീവാക്കി അവതരിപ്പിക്കുവാൻ സഹായിക്കുന്നതായിരിക്കും.
പോസിറ്റീവ് എനർജി വർദ്ധിക്കും
നമ്മളുടെ ഉള്ളിനെ പോസറ്റീവ് എനർജിയെ ഉണർത്തുവാൻ സംഗീതത്തിന് സാധിക്കും. മനസ് നെഗറ്റീവായിരിക്കുന്ന സമയത്ത് നല്ല പാട്ട് കേട്ടാൽ കൂടുതൽ ശാന്തമാകുന്നതിനും ,സ്വയം പോസറ്റീവ് എനർജി കയറി കൂടുതൽ ഉത്സാഹത്തോടെ ഇരിക്കുവാനും സഹായിക്കും.കാര്യങ്ങൾ ചെയ്യുവാനും പുതിയ തീരുമാനങ്ങൾ എടുക്കുവാനും ഇത് സഹായിക്കും.
ക്ഷമയും കരുണയും വർദ്ധിക്കും
മൃദുവായ സംഗീതം നമ്മുടെ മനസിനെ കൂടുതൽ ശാന്തമാക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ കൂടുതൽ ക്ഷമയും കരുണയും ഉള്ളവരായി നാം മാറുന്നു.
ഒറ്റപ്പെടൽ ഇല്ലാതാക്കുന്നു
ഒറ്റപ്പെടലിന്റെ വേദന സഹിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇവർ സംഗീതം ആസ്വദിക്കുന്നത് മനസ്സിലെ ഒറ്റപ്പെടുന്നുവെന്ന ചിന്ത മാറ്റുന്നതിന് സഹായിക്കുന്ന കാര്യമാണ്. മാത്രവുമല്ല, ഇവരുടെ മനസ്സ് ശാന്തമാകുന്നതോടെ മറ്റുള്ളവരോട് സംസാരിക്കുവാനും ചുറ്റുമുള്ളതിലെല്ലാം തന്നെ സന്തോഷം കണ്ടെത്തുവാനും ഇത് സഹായിക്കുന്നു.
















Comments