മുംബൈ : ബോളിവുഡ് താരങ്ങളും ദമ്പതികളുമായ വിക്കി കൗശലിനും കത്രീന കൈഫിനും നേരെ വധഭീഷണിമുഴക്കിയയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇയാൾ വധഭീഷണിമുഴക്കിയത്. മൻവീന്ദർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്.
കത്രീന കൈഫിന്റെ കടുത്ത ആരാധകനായ ഇയാൾ നടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിന് സാധിക്കാതെ വന്നതോടെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. കുറച്ച് മാസങ്ങളായി ഇയാൾ താരങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. തുടർന്ന് ദമ്പതികൾ മുംബൈ പോലീസിൽ പരാതി നൽകി.
പ്രതി ഇൻസ്റ്റഗ്രാമിൽ ഭീഷണി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നായിരുന്നു വിക്കി കൗശലിന്റെ പരാതി. ഇയാൾ കത്രീനയെ സ്റ്റോക്ക് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൻവീന്ദർ, നടിക്കൊപ്പമുള്ള എഡിറ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പതിവായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയലായത്.
ഇന്ന് തങ്ങളുടെ കല്യാണമാണെന്ന് അറിയിച്ചുകൊണ്ട് കത്രീന കൈഫിനൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോയുമാണ് ഇയാൾ പ്രചരിപ്പിച്ചത്.
















Comments