ഡെറാഡൂൺ: ഹരിദ്വാറിൽ സ്ത്രീധനം നൽകിയില്ലെന്ന പേരിൽ യുവതിയെ മുത്വലാഖ് ചൊല്ലി. മൊഹമ്മദ്പൂർ സ്വദേശിനിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ഭർത്താവ് ഇക്ബാലിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസ് എടുത്തു.
ഒരു ലക്ഷം രൂപയും, ബുള്ളറ്റും ആണ് ഇക്ബാൽ യുവതിയോട് സ്ത്രീധനമായി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുകയും, ലക്ഷങ്ങൾ വിലവരുന്ന വാഹനവും വാങ്ങി നൽകാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതോടെ ഭർത്താവ് യുവതിയെ മൊഴി ചൊല്ലുകയായിരുന്നു.
2020 ആഗസ്റ്റ് 17നായിരുന്നു യുവതിയും ഇക്ബാലും തമ്മിലുള്ള വിവാഹം. സാമ്പത്തികമായി ഇക്ബാലിന്റെ കുടുംബത്തെക്കാൾ പിന്നിലായിരുന്നു യുവതിയുടെ കുടുംബം. ഇക്കാരണം കൊണ്ടുതന്നെ യുവതിയെ ഇക്ബാലും ബന്ധുക്കളും ചേർന്ന് മാനസികമായി ഉപദ്രവിച്ചിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഇതോടെയാണ് ബുള്ളറ്റും, ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ട് ഉപദ്രവം ആരംഭിച്ചത്. ഇക്ബാലിന്റെ ബന്ധുക്കളുടെ മർദ്ദനത്തിൽ യുവതിയുടെ ഗർഭം അലസിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ മൊഴി ചൊല്ലി ബന്ധം വേർപ്പെടുത്തിയത്. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Comments