സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുത്; മുന്നറിയിപ്പുമായി യുഎഇ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുത്; മുന്നറിയിപ്പുമായി യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യുഎഇ യിൽ സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഉയരം കൂടിയ കെട്ടിടങ്ങളിലോ ഉയരമുള്ള നിർമാണ സ്ഥലങ്ങളിലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശിച്ചു. അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ പരിശീലനം നൽകണമെന്നും അധികൃതർ നിർദേശിക്കുന്നു.

മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവരെ തുടർച്ചയായി കണ്ടെത്തുന്നതിനെ തുടർന്നാണ് കർശന നിർദേശവുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം രംഗത്തെത്തിയത്. വർക്ക്സൈറ്റുകളിലെ സംരക്ഷണ നടപടികൾ പാലിക്കാനും സ്‌കാർഫോൾഡിംഗ് നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യമായ സുരക്ഷാ ഘടകങ്ങൾ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ സൈറ്റ് സന്ദർശനങ്ങളിൽ, മുനിസിപ്പൽ ഇൻസ്‌പെക്ടർമാർ, പണിതീരാത്ത നിലകളിലോ താൽക്കാലിക പ്ലാറ്റ്‌ഫോമുകളിലോ, സ്‌കാർഫോൾഡുകളിലോ, സുരക്ഷാ ഉപകരണങ്ങളില്ലാതെ നിർമ്മാണത്തിലിരിക്കുന്ന ടവറുകളിലെ ജനാലകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തൊട്ടിലുകളിലോ ഉയരത്തിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.

തൊഴിൽപരമായ അപകടങ്ങൾ, പരിക്കുകൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മാർഗങ്ങൾ നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമായിരിക്കും. നിർമ്മാണ സൈറ്റുകളിൽ അവബോധ വിശദാംശങ്ങളുള്ള നിർദ്ദേശ ബോർഡുകൾ ഉണ്ടായിരിക്കണം. അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ പരിശീലനം നൽകുകയും സുരക്ഷ ഉറപ്പാക്കുന്നതിന് കാലാനുസൃതമായ വിലയിരുത്തലുകൾ നടത്തുകയും വേണം. അബുദാബി മുനിസിപ്പാലിറ്റി അടുത്തിടെ സംഘടിപ്പിച്ച ശിൽപശാലയിൽ, സുരക്ഷാ കവചങ്ങളില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവൽക്കരണക്ലാസുകൾ നടത്തിയിരുന്നു.

Tags: UAEwork
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies