ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം ഇഡി സോണിയയുടെ മൊഴി എടുത്തിരുന്നു.
ഇതിന് ശേഷം ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും. രാഹുലിന്റെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയയോട് ചോദിച്ചത്.
അതേസമയം സോണിയാ ഗാന്ധിയ്ക്കെതിരായ ഇഡി നടപടിയിൽ കോൺഗ്രസ് ഇന്നും പ്രതിഷേധിക്കും. രാജ് ഘട്ടിൽ സത്യഗ്രഹം നടത്താനിയിരുന്നു പദ്ധതിയെങ്കിലും ഡൽഹി പോലീസിന്റെ അനുമതി ലഭിച്ചില്ല. ഇക്കാരണത്താൽ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കും.
Comments