ഡൽഹി : രാജ്യത്തെ പ്രീമിയം കാർ ആരാധകർക്ക് ആവേശം പകർന്ന് പുതിയ ഇലക്ട്രിക് എസ് യു വിയായ XC40 പുറത്തിറക്കി വോൾവോ . വോൾവോ ലക്ഷ്വറി കുടുംബത്തിന്റെ പ്രൗഢിയും അന്തസ്സും കാത്തു സൂക്ഷിച്ചുകൊണ്ടാണ് പുതിയ ഇലക്ട്രിക്ക് എസ് യു വി വിപണിയിൽ ഇറക്കിയിരിക്കുന്നത് . വളരെ ആവേശത്തോടെയാണ് പുതിയ കൊമ്പനെ ആരാധകർ വരവേറ്റത് . വോൾവോടെ അസ്സംബിൾഡ് XC40 ഇലക്ട്രിക്ക് എസ് യു വിയുടെ എക്സ് ഷോറൂം വില 55 .9 ലക്ഷം രൂപയാണ് . രൂപകൽപ്പനയിൽ നേരിയ വ്യത്യാസങ്ങൾ വരുത്തിയാണ് പുതിയ എസ് യു വി പുറത്തിറങ്ങുന്നത് .
പുതിയ സസ്പെൻഷനോട് കൂടി ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്ത ആദ്യത്തെ ആഡംബര ഇലക്ട്രിക്ക് കാറാണ് വോൾവോയുടെ XC40 റീചാർജ് . വാഹനം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു . വോൾവോയുടെ ബെംഗളൂരു പ്ലാന്റിലാണ് പുതിയ ഇലക്ട്രിക്ക് എസ് യു വി അസംബിൾ ചെയ്തത് .
വളരെ പുതുമയോടും ആകർഷണമായ ഫീച്ചേഴ്സും കൊണ്ട് വിപിലപ്പെടുത്തിയ വാഹനം ഇന്ത്യൻ നിരത്തുകളിൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് വോൾവോ കാർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു . പുതിയ ഇലക്ട്രിക് XC40ക്ക് ഒറ്റ റീചാർജിൽ 400 കിലോമീറ്ററർ മൈലേജ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിനോടകം തന്നെ ഈ കൊമ്പന് വേണ്ടിയുള്ള ബുക്കിംഗ് കുതിച്ചു കയറുകയാണ് . വോൾവോയുടെ ലക്ഷ്വറി കാറ്റഗറിയിലെ ഏറ്റവും പുതിയ മോഡൽ ആയിരിക്കും XC40 ഇലക്ട്രിക്ക് എസ് യു വി എന്ന് അദ്ദേഹം വ്യക്തമാക്കി
















Comments