തിരുവനന്തപുരം: എകെജി സെന്ററില്‍ പടക്കമെറിഞ്ഞ കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ കിട്ടാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കേസ് ഗൗരവകരമായി അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ
ങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.ടി ജലീല്‍ മാധ്യമത്തിനെതിരെ അദ്ദേഹം കത്തയയ്‌ക്കാന്‍ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലുമായി ഈ വിഷയം ഇതുവരെ സംസാരിച്ചിട്ടില്ല. നേരിട്ടു കണ്ടിട്ടുമില്ല. നേരിട്ടു കാണുമ്പോള്‍ സംസാരിക്കാനിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വായ്പാ പരിധിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമല്ല. സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനു സര്‍ക്കാര്‍ എല്ലാ സഹായവും ന്ല്‍കും. വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്തെ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
















Comments