മലപ്പുറം : തിരുന്നാവായ പട്ടർനടക്കാവ് കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിൽ പതിനൊന്ന് വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. കൊണ്ടോട്ടി സ്വദേശി മൊയ്തീൻ സ്വാലിഹിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ 5 മണിയോടെ സഹപാഠികളാണ് തൂങ്ങി മരിച്ചത് കണ്ടത് . കുട്ടികൾ ബഹളം കൂട്ടിയപ്പോൾ പള്ളി ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് അധികൃതർ കൽപകഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മലപ്പുറത്ത് നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി ഒറുവിൽ ജംഷീർ, ഷഹർ ഭാനു ദമ്പതികളുടെ മകനാണ് മരിച്ച മൊയ്തീൻ.
Comments