മുംബൈ: നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്ത്. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലർക്കും ആത്മാവിഷ്‌ക്കാരത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്നത കാണാൻ അവകാശമുണ്ട്. രൺവീറിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നിൽ സ്ത്രീകൾ ധർണ്ണ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”രൺവീറിന്റെ ഈ സത്യസന്ധമായ പ്രവർത്തി നിരവധി സ്ത്രീകൾക്കും പുരുഷന്മാർക്കും ആത്മാവിഷ്‌ക്കാരത്തിനുള്ള ധൈര്യം പകരും.വോട്ടവകാശത്തിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വന്നത് പോലെ ഒരു പുരുഷന്റെ നഗ്നത കാണുവാൻ ഇനി എത്ര കാലം കാത്തിരിക്കണമെന്ന്” അദ്ദേഹം ട്വീറ്റ് ചെയ്തു.
രൺവീറിനെതിരെയുള്ള ആരോപണങ്ങൾക്ക് വിപരീതമായി അദ്ദേഹത്തെ സ്ത്രീകളുടെ അവകാശങ്ങളുടെ പതാക വാഹകനായാണ് താൻ കാണുന്നത് എന്ന് രാം ഗോപാൽ വർമ പറയുന്നു. ‘രൺവീറിനെതിരെ പ്രധിഷേധിക്കുന്നവർക്ക് മുന്നിൽ എല്ലാ സ്ത്രീകളും ധർണ്ണ നടത്തണം. പുരുഷന്മാർക്ക് സ്ത്രീകളുടെ നഗ്നത കാണാൻ അവകാശമുള്ളത് പോലെ തന്നെ സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്‌നത കാണുവാനും അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.
പേപ്പർ മാസികയ്‌ക്ക് വേണ്ടി 1972ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരസൂചകമായിട്ടായിരുന്നു രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട്. ഇതിനെതിരെ മുംബൈയിലെ ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽമേൽ പോലീസ് കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങൾ പങ്കുവെച്ച് നടൻ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നും നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചുമെന്നുമാണ് കേസ്.
















Comments