പർവ്വതാരോഹണത്തിനിടെ നൂറടിതാഴ്ചയിലേക്ക് വീണു: യുവതിയ്ക്ക് ദാരുണാന്ത്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പർവ്വതാരോഹണത്തിനിടെ നൂറടിതാഴ്ചയിലേക്ക് വീണു: യുവതിയ്‌ക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 02:16 pm IST
Facebook
Twitter
WhatsAppTelegram

ഇറ്റലി: പർവ്വതാരോഹണത്തിനിടെ  നൂറടി പൊക്കത്തിൽ നിന്ന് താഴേക്ക് വീണ്  യുവതിയ്‌ക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പമാണ് ഇവർ ഇറ്റലിയിലെ  റോസൻഗാർട്ടൻ മാസിഫിലേക്ക് ട്രക്കിങ്ങിന് പോയത്. എന്നാൽ പർവ്വതത്തിന്റെ 98 അടി ഉയരത്തിലെത്തിയപ്പോൾ ഇവർക്ക്  ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ താഴോട്ടു വീണു.  മൗണ്ട്യൻ റെസ്ക്യൂസംഘം   എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  അപകടത്തിൽ മരണപ്പെട്ട യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

വടക്കൻ ഇറ്റലിയിലെ ഡെലോമൈറ്റ് മലനിരകൾക്കിടയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. ട്രക്കിങ്ങിന് എത്തുന്ന വിനോദ സഞ്ചാരികൾക്ക് സഹായമാകുന്ന വിധത്തിൽ പടികളും, പിടിച്ചു കയറാനുള്ള കയറും ഇവിടെ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  എന്നിട്ടും അപകടം ഉണ്ടാവുന്നു എന്നത് പ്രദേശിക ടൂറിസം മേഘലയ്‌ക്ക്  ആശങ്കയാണ്.

മറ്റൊരു ബ്രിട്ടീഷ് വിനോദസഞ്ചാരിയുടെ മൃതദേഹം ഇറ്റലിയിലെ ഒരു പാറയുടെ അടിയിൽ നിന്ന് കണ്ടെത്തിയത് കാണാതായി മൂന്നാഴ്ചയ്‌ക്ക് ശേഷമാണ് . ജെറാർഡ് ക്രിസ്റ്റഫർ ടർണർ തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്  വടക്കൻ ഇറ്റലിയിലെ ആൽപ്‌സ് പർവ്വതനിരകളോട് ചേർന്നുള്ള ലേക് കോമോയിലെ ലെസോനോ എന്ന സ്ഥലത്തായിരുന്നു.  താമസിക്കുന്ന ഗ്രാമത്തിന് പിന്നിലെ മലനിരകളിലേക്കാണ് അദ്ദേഹം ട്രക്കിങ്ങിന് പോയത്. കുടുംബത്തെ ഹോട്ടൽ റൂമിലിരുത്തി ഉച്ച സമയത്ത്  ഒറ്റയ്‌ക്ക്  നടക്കാനിറങ്ങിയതായിരുന്നു ടർണർ.    പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  ടർണർ രണ്ട് മണിക്കൂറുകൾക്ക് ശേഷം ഭാര്യയെ വിളിച്ചു, താൻ വൈകുമെന്ന് മുന്നറിയിപ്പ് നൽകി .

എന്നാൽ  മണിക്കൂറുകൾ കഴിഞ്ഞിട്ടും ടർണർ  തിരിച്ചെത്താത്തതിനെ തുടർന്ന്  കുടുംബം മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മൗണ്ട്യൻ റസ്ക്യൂ സംഘവും അഗ്നി ശമന സേനാംഗങ്ങളും ഉൾപ്പെടെ വിവിധ സുരക്ഷാ സംഘങ്ങൾ സംയുക്തമായി രക്ഷാദൗത്യത്തിനിറങ്ങി.  അൻപതിലധികം സാങ്കേതിക വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്.

നെസ്സോയ്‌ക്കും പൊഗ്‌നാന ലാരിയോയ്‌ക്കും ഇടയിലുള്ള കാർവാഗ്‌നാന  പ്രദേശത്ത് നിന്ന് ടർണറുടെ ഫോൺ രക്ഷാ സംഘം കണ്ടെത്തി. മൂന്നാഴ്ച നീണ്ടു നിന്ന തിരച്ചിലിനൊടുവിൽ  ഹെലികോപ്റ്ററിൽ തെർമോസ്കാനർ ഉപയോഗിച്ചാണ് ടർണറുടെ മൃതദേഹം കണ്ടെടുത്തത്. പാറയുടെ അടിത്തട്ടിൽപ്പെട്ടതിനാലാണ് മൃതദേഹം കണ്ടെത്താൻ താമസം നേരിട്ടത്.

Tags: itali
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies