തൃശ്ശൂര്‍: നിർത്തിയിട്ട സ്കൂട്ടറിന്റെ മുകളിലൂടെ ടോറസ് ലോറി കയറി ഇറങ്ങി. എടമുട്ടത്ത് ദേശീയപാതയിലാണ് സംഭവം നടന്നത്. ലോറിക്കടിയിൽ അകപ്പെട്ട സ്‌കൂട്ടർ യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 9.30 മണിയ്‌ക്ക് എടമുട്ടം സെന്ററിലാണ് ഞെട്ടലുണ്ടാക്കുന്ന അപകടം.
ദേശിയ പാതയിൽ സ്കൂട്ടറിന് മുമ്പിൽ പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തിയതോടെ പിറകിലുണ്ടായിരുന്ന സ്‌കൂട്ടറും ടോറസുമടക്കമുള്ള വാഹനങ്ങൾ നിർത്തി. ബസ് പുറപ്പെട്ടതിന് പിന്നാലെ ടോറസ് ലോറി മുന്നോട്ട് നീങ്ങി. തൊട്ടു മുന്നിലുണ്ടായിരുന്ന സ്കൂട്ടറിനെ ഇടിച്ചിട്ട് ടോറസ് അതിന് മുകളിലേയ്‌ക്ക് കയറുകയായിരുന്നു.
റോഡില്‍ വീണ സ്‌കൂട്ടർ യാത്രികനെ സ്കൂട്ടറിനൊപ്പം ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നിരക്കികൊണ്ട് പോയി. ടോറസ് ലോറിയുടെ വേഗത കുറവായതിനാലും അടിയിൽ എന്തോ തങ്ങിയെന്ന് മനസ്സിലാക്കിയ ടോറസിന്റെ ഡ്രൈവർ വാഹനം ഉടൻ തന്നെ നിയന്ത്രിച്ചതിനാലുമാണ് സ്‌കൂട്ടർ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
Comments