മംഗലൂരു: കർണാടകയിൽ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കൽ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘമാണ് രാത്രി ഒൻപത് മണിയോടെ കടയുടെ മുന്നിൽ വെച്ച് ഫാസിലിനെ വെട്ടി വീഴ്‌ത്തിയത്.
കൊലപാതകം നടത്തിയവർ മുഖം മൂടി ധരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെട്ടേറ്റു വീണ ഫാസിലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മംഗലൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. നാലംഗ സംഘം ഫാസിലിനെ ഓടിച്ചിട്ട് വെട്ടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്.
സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല എന്നാണ് പോലീസിന്റെ പ്രാഥമിക പ്രതികരണം.
















Comments