മലപ്പുറം: നിലമ്പൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വെള്ളത്തിൽ വീണു മരിച്ചു. നിലമ്പൂർ ചന്തകുന്ന് മയ്യാംതാനി മൈതാനത്തിന് സമീപം താമസിക്കുന്ന തറയിൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് സിയാനാണ് മരിച്ചത്.
നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സിയാൻ. മലപ്പുറത്ത് ബന്ധു വീട്ടിൽ പോയപ്പോഴായിരുന്നു അപകടം.
മൃതദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം നാളെ വീട്ടിൽ എത്തിക്കും. വിദ്യാർത്ഥിയുടെ മരണത്തിൽ അനുശോചിച്ച് മാനവേദൻ സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
















Comments