തിരുവനന്തപുരം: അടച്ച തുക പോലും നാട്ടുകാർക്ക് തിരികെ നൽകാൻ ശേഷിയില്ലാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ. സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ നഷ്ടത്തിൽ തുടരുന്നത്. നഷ്ടത്തിലായ ബാങ്കുകളുടെ വിശദ വിവരങ്ങൾ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
നിക്ഷേപകർക്ക് അടച്ച തുക തിരികെ നൽകാൻ സഹകരണ ബാങ്കുകൾക്ക് കഴിയില്ലെന്ന് കഴിഞ്ഞ ആഴ്ച സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ എംഎൽഎമാരിൽ ആരും തന്നെ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ തയ്യാറായില്ല എന്നത് ദുരൂഹമാണെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. സഹകരണ ബാങ്കുകൾ വഴി ഇടത്- വലത് മുന്നണികൾ ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് തട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ഇരു കൂട്ടരും ഇതിൽ മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സർവ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്നത് 100 കോടി രൂപയുടെ തട്ടിപ്പ് ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
164 ബാങ്കുകളുടെയും പേരുകൾ ജില്ല തിരിച്ചാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
















Comments