ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, മഹേന്ദ്ര മുഞ്ജ്പര, ജോൺ ബർല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. രാഷ്‌ട്രപതിക്കെതിരെ കോൺഗ്രസ് വിവാദ പരാമർശം നടത്തിയ സാഹചര്യത്തിനിടെയാണ് സന്ദർശനം. അതേസമയം രാഷ്‌ട്രപതിക്കെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ വിവാദ പരാമർശത്തിന്മേൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്നി’യെന്ന് വിളിച്ചാണ് അധീർ രഞ്ജൻ ചൗധരി അപമാനിച്ചത്. പരാമർശത്തിനെതിരെ ബിജെപി ഇന്നലെ തന്നെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇതിന്റെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സ്മൃതി ഇറാനിയും തമ്മിൽ രൂക്ഷമായ വാക്‌പോരാണ് നടന്നത്. അധീർ രഞ്ജൻ ചൗധരി മാപ്പ് പറയണം എന്നാവശ്യപ്പെട്ടായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം.
Had the privilege of calling upon the Honourable President of India Droupadi Murmu Ji along with MOS @DrMunjparaBJP Ji & @johnbarlabjp Ji. pic.twitter.com/TewSJUWiqT
— Smriti Z Irani (@smritiirani) July 29, 2022
വിഷയത്തിൽ അധീർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും, താൻ ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു സോണിയയുടെ നിലപാട്. എന്നാൽ അധീർ രഞ്ജൻ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ വിഷയത്തിൽ പ്രതിഷേധം കനത്തതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്നും, രാഷ്‌ട്രപതിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും അധീർ രഞ്ജൻ നിലപാട് എടുത്തിരുന്നു.
















Comments