ദേശീയ പുരസ്‌കാരത്തിന് അർഹയാണ് നഞ്ചിയമ്മ എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നഞ്ചിയമ്മയ്‌ക്ക് മികച്ച ഗായികയ്‌ക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനങ്ങൽ ഉയർന്നിരുന്നു. സംഗീതജ്ഞൻ ലിനു ലാൽ നഞ്ചിയമ്മയ്‌ക്ക് ലഭിച്ച അംഗീകാരത്തെ തള്ളി രംഗത്ത് വന്നു. മാത്രമല്ല, മലയാള സിനിമാ മേഖലയിലെ ഭൂരിപക്ഷം ഗായകരും നഞ്ചിയമ്മയെ അഭിനന്ദിക്കാൻ തയ്യാറാകാത്തത് അവർക്ക് ലംഭിച്ച അംഗീകാരത്തിൽ അതൃപ്തിയുള്ളതിനാൽ ആണെന്നാണ് വിമർശനങ്ങൾ. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ പ്രതികരണവുമായി അൽഫോൺസ് പുത്രൻ രംഗത്ത് വന്നിരിക്കുന്നത്.
സംഗീതത്തെ തിരിച്ചറിയാതെ നഞ്ചിയമ്മയെ എതിർക്കുന്നവർക്കെതിരാണ് താൻ എന്ന് അൽഫോൺസ് പുത്രൻ പറയുന്നു. വിമർശിക്കുന്നവർ ഇത്തരം അംഗീകാരങ്ങൾക്ക് അർഹരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നഞ്ചിയമ്മയുടെ പാട്ടിന്റെ സംഗീത സംവിധാനവും ഗാനരചയിതാവും ഗായികയുമെല്ലാം അവർ തന്നെെയാണെന്നും കർണാടക സംഗീതത്തിൽ മാത്രം അറിവുള്ള ഒരാൾക്ക് നഞ്ചിയമ്മയെ വിലയിരുത്താൻ കഴിയില്ലെന്നും സംവിധായകൻ പറഞ്ഞു. കർണാട്ടികിനേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് നഞ്ചിയമ്മ പാടിയിരിക്കുന്നതെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
നഞ്ചിയമ്മ പാടിയ പാട്ടിനെ ജേക്‌സ് മറ്റൊരു തലത്തിലേക്ക് ഉയർത്തി. വിമർശിക്കുന്നവർ ഏത് മേളകർത്താ രാഗമാണ് ഗാനം എന്ന് പറയണമെന്ന് അൽഫോൺസ് പുത്രൻ വെല്ലുവിളിച്ചു. ഇളയരാജ, എ ആർ റഹ്മാൻ, ശരത് തുടങ്ങിയ ചുരുക്കം ചില സംഗീത സംവിധായകർക്ക് മാത്രമേ ഇത് അറിയൂ എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ജേക്‌സിന് രാഗം അറിയാമെന്നും അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹം പാട്ടിൽ പ്രവർത്തിച്ച ആളാണ്. ചില സംഗീത പ്രേമികളോ അദ്ധ്യാപകരോ ഉത്തരം പറഞ്ഞേക്കാം. ദേശീയ അവാർഡ് ജൂറിയിലും നഞ്ചിയമ്മയെയും സച്ചി ഏട്ടനെയും അയ്യപ്പനും കോശിയും ടീമിനെയും ഓർത്തും അഭിമാനിക്കുന്നു എന്നും അൽഫോൺസ് പുത്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments