ലക്‌നൗ : സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്തു. പിന്നാലെ മുത്തലാഖ് ചൊല്ലി വിവാഹം മോചനവും നേടി. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് അദ്‌നാനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ലക്‌നൗ സ്വദേശിയാണ് അദ്‌നാൻ സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ഇയാൾ യുവതിയെ സ്ഥിരം മർദ്ദിക്കാറുണ്ടായിരുന്നു. തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ ആരും ഇല്ലാത്ത നേരം നോക്കി ഭർത്താവും ബന്ധുവും വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയും മുത്വലാഖ് ചൊല്ലുകയും ചെയ്തു.
സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ബന്ധു ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
















Comments