പാകിസ്താൻ നിർമ്മിച്ച മിനാരം താലിബാൻ തകർത്തു എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി സൈന്യം. മിനാരം തകർക്കുന്ന വീഡിയോ നിലവിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് സ്ഥാപിച്ച മിനാരമാണ് താലിബാൻ തകർത്തത്. അതിർത്തി പ്രദേശങ്ങളിൽ പല തവണകളിലായി താലിബാൻ പ്രകോപനം സൃഷ്ടിക്കുന്നുണ്ടെന്ന് പാകിസ്താൻ സൈന്യം വെളിപ്പെടുത്തിയിരുന്നു.
അഫഗാനിസ്താനിലെ ഒരു ജലസംഭരണി തകർക്കാൻ പറയുന്ന പാക്കിസ്താനികളുടെ ശബ്ദമടങ്ങിയ വീഡിയോ അഫ്ഗാനിസ്താനിലെ ടോളോ ന്യൂസ് മുൻപ് പുറത്തു വിട്ടിരുന്നു. നിലവിൽ യാതൊരു പ്രകോപനവും ഇല്ലാതെയാണ് താലിബാൻ പാകിസ്താനെതിരെ ആക്രമണം നടത്തുന്നതെന്ന് അവർ ആരോപിക്കുന്നു. പല ഇടങ്ങളിലായി രാത്രി കാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത് . ബലൂചിസ്ഥാൻ പോലെയുള്ള പ്രവിശ്യകളുടെ അതിർത്തികളിൽ നുഴഞ്ഞു കയറാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും പാകിസ്താൻ പറയുന്നു.
തങ്ങൾക്ക് എല്ലാ രാജ്യങ്ങളുമായിട്ടും നല്ല ബന്ധം സ്ഥാപിച്ചു മുന്നോട്ട് പോകാനാണ് താല്പര്യം. അതിർത്തി പ്രദേശങ്ങളിൽ ഞങ്ങൾ വളരെ സൗഹാർദ്ദപരമായിട്ടാണ് മറ്റുള്ളവരോട് പെരുമാറുന്നത്. അഫ്ഗാനിസ്ഥാൻ ആക്രമിക്കാൻ യാതൊരു തരത്തിലും ഞങ്ങൾ ആരെയും അനുവദിക്കില്ല എന്ന് താലിബാൻ നിയോഗിച്ച പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതായി ടോളോ ന്യുസ് സൂചിപ്പിക്കുന്നു. താലിബാൻ സമാധാനമാണ് ആഗ്രഹിക്കുന്നത്. ആരെയും ഭീഷണിപ്പെടുത്താനോ , ബുദ്ധിമുട്ടിക്കാനോ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് മുഹമ്മദ് യാക്കോബ് മുജാഹിദ് വ്യക്തമാക്കി.
Comments