മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്‘ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ലൊക്കേഷനിൽ നിന്നും ടീം ബറോസ് സൈൻ ഓഫ് ചെയ്യുന്നു, കാത്തിരിപ്പിന് ഇവിടെ തുടക്കമാകുന്നു‘ എന്ന തലക്കെട്ടിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കു വെച്ചിരിക്കുന്നത്.
ബറോസിന്റെ ചിത്രീകരണം മെയ് മാസത്തിൽ തന്നെ ഏറെക്കുറെ പൂർത്തിയായിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗം മാത്രമായിരുന്നു പിന്നീട് ചിത്രീകരിക്കാൻ ഉണ്ടായിരുന്നത്. ഇതിനായി സംഘം പോർച്ചുഗലിലേക്ക് പോയിരുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ബറോസ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിയോയുടേതാണ് ബറോസിന്റെ കഥ. 2019 ഏപ്രിൽ മാസത്തിൽ പ്രഖ്യാപിക്കപ്പെട്ട ബറോസും 3ഡിയിൽ തന്നെയാണ് ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
















Comments