ലക്‌നൗ: നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ ഇസ്ലാമികവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകനായ ദുഷ്യന്ത് ഗുപ്തയ്‌ക്ക് നേരെ ഭീഷണി മുഴക്കിയ സമീർ സിദ്ദിഖി എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ദുഷ്യന്തിനെ ജീവനോടെ കുഴിച്ചു മൂടുമെന്ന് ഇൻസ്റ്റഗ്രാമിലൂടെ ഇയാൾ ഭീഷണി മുഴക്കിയിരുന്നു. കാഷ്ഗഞ്ച് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്ത കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇൻസ്റ്റഗ്രാമിലൂടെ വന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ ദുഷ്യന്ത് ഗുപ്ത പോലീസിൽ പരാതി നൽകിയിരുന്നു. കനയ്യലാലിന്റെ കൊലപാതകം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് അതീവ ഗൗരവമായിട്ടാണ് ഈ കേസ് കൈകാര്യം ചെയ്തത്. രണ്ട് പോലീസ് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചത്. കാഷ്ഗഞ്ചിലെ സിദ്ധ്പുരയിൽ നിന്നാണ് സമീർ സിദ്ദിഖിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇതിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചിരുന്നത്.
















Comments