ജമാ അത്തെ ഇസ്ലാമിയുടെ കേരളത്തിലെ ബുദ്ധിജീവിയായ ഓ അബ്ദുറഹ്‌മാൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സാംസ്കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഖത്തർ എംബസി ഉദ്യോഗസ്ഥനായിരിക്കെ ഇന്ത്യൻ സർക്കാർ അയച്ച കത്തുകൾ താൻ നശിപ്പിച്ചു എന്നാണ് അബ്ദുറഹ്‌മാൻ വെളിപ്പെടുത്തിയത്. ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചു കൊണ്ടുള്ള കത്തുകൾ നയതന്ത്ര ബാഗുകളിൽ വന്നപ്പോൾ അതെല്ലാം നശിപ്പിക്കുകയും ആർ എസ് എസ്സിന്റെ കത്തുകൾ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ രാജ്യ ദ്രോഹ കുറ്റമാണ് അബ്ദുറഹ്മാൻ ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന ചർച്ച വ്യാപകമാകുന്നു.
എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടും കേരളത്തിൽ അത് ചർച്ച ചെയ്യാൻ ആരും തയ്യാറാകാത്തത് കൂടുതൽ ഭയം ജനിപ്പിക്കുന്നു എന്ന് സമൂഹ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമി ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വർഗീയ അജണ്ടക്ക് മുന്നിൽ കേരളം തല കുനിച്ചു കൊടുക്കുകയാണ്. വളരെ കാലത്തെ കാത്തിരുപ്പിന് ശേഷം വീണു കിട്ടിയ അവസരമായിട്ടാണ് ഇന്നവർ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തെ കാണുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആശയങ്ങളും ചിന്തകളും നടപ്പിലാക്കുന്നത് ഇടതുപക്ഷമാണ്.
കേരളത്തിലെ ബുദ്ധിജീവികളും സാംസ്കാരിക നായകരും പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അടിമകളായിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ കേരളത്തിലെ ഭരണപക്ഷവും , പ്രതിപക്ഷവും ഒരു പോലെ ചർച്ചയാക്കുന്നു. ഇസ്‌ലാമിന്റെ സംരക്ഷകർ താനാണെന്ന് വാദിച്ച് ഇടത് വലത് പാർട്ടികൾ മത്സരിക്കുമ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആശയഗതിക്കാർ ഗാലറിയിൽ ഇരുന്നു കളി കാണുകയാണ് ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നത്.
ഇസ്ലാമിനെതിരെ സംസാരിക്കുന്നവരെ വായടപ്പിച്ചും , നിശ്ശബ്ദരാക്കിയും ഭരണകൂടത്തിന്റെ ചുമലിൽ കയറി ജമാ അത്തെ ഇസ്ലാമി യാത്ര തുടരുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ഭീകരമായ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്തുകായാണ്. 20 വർഷത്തിന് ശേഷം കേരളം ഇസ്‌ലാമിക രാജ്യമാക്കി മാറ്റാനുള്ള പ്രവർത്തനം ഇവിടെ നടക്കുന്നുണ്ടെന്ന് പറഞ്ഞ മുൻ മുഖ്യ മന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ വെളിപ്പെടുത്തൽ നമ്മെ ഭയപ്പെടുത്തുന്നതാണെന്നും ചിലർ സൂചിപ്പിക്കുന്നു.
ലൗ ജിഹാദും , ലാൻഡ് ജിഹാദും . കള്ളപ്പണ ഇടപാടും നടത്തി കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള പ്രവർത്തനം വർഷങ്ങൾക്കു മുൻപ് നടക്കുന്നതാണ്. സർവ്വത്ര മേഖലയിലും കടന്നു കയറി ഇസ്‌ലാമിക വാദം പടർത്തുകയാണ് പൊളിറ്റിക്കൽ ഇസ്ളാം ചെയ്യുന്നത്. അതിനു വഴങ്ങാത്തവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തും. വാരിയൻ കുന്നന് സ്വാതന്ത്ര്യ സമര നായക പട്ടം ചാർത്തി കൊടുക്കാൻ വെമ്പൽ കൊള്ളുമ്പോൾ അതിനു പിന്തുണ നൽകുന്ന ഇടത് ബുദ്ധി ജീവികളും ഭരണകൂടവും ജമാ അത്തെ ഇസ്ലാമിയുടെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും കൈകളിൽ പെട്ടിരിക്കുകയാണെന്നാണ് പറയുന്നത്.
കേരളം വലിയ ഭയാനകമായ സാഹചര്യങ്ങളിലേക്കാണ് പോകുന്നതെന്നും ഭീകരവാദ പ്രവർത്തനങ്ങളിൽ ചെറുപ്പക്കാർ കൂടുതലായും ആകൃഷ്ടരാവുകയും അതിലേക്ക് എടുത്ത് ചാടുകയും ചെയ്യുന്ന സാഹചര്യം കൂടി വരികയാണ്. സംഘ പരിവാറിനെ മുന്നിൽ നിർത്തി പൊളിറ്റിക്കൽ ഇസ്ലാം നടത്തുന്ന ബൗദ്ധിക ഭീകരവാദം കേരളത്തിലെ ജനങ്ങളെ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ഇതിൽ നിന്നും പുറത്ത് കടക്കാൻ തീവ്ര ദേശീയ വാദത്തെ മുറുകെ പിടിച്ചെങ്കിൽ മാത്രമേ സാധ്യമാകു എന്നും സമൂഹ മാദ്ധ്യമങ്ങൾ പറയുന്നു.
















Comments