ജമാ അത്തെ ഇസ്‌ലാമി മുന്നോട്ട് വയ്ക്കുന്ന അജണ്ട നടത്തുന്നവരായി കേരളത്തിലെ ഭരണകൂടം മാറിയോ ; ചർച്ച ഏറ്റെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജമാ അത്തെ ഇസ്‌ലാമി മുന്നോട്ട് വയ്‌ക്കുന്ന അജണ്ട നടത്തുന്നവരായി കേരളത്തിലെ ഭരണകൂടം മാറിയോ ; ചർച്ച ഏറ്റെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ജമാ അത്തെ ഇസ്ലാമിയുടെ കേരളത്തിലെ ബുദ്ധിജീവിയായ ഓ അബ്ദുറഹ്‌മാൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സാംസ്കാരിക കേരളം ഞെട്ടലോടെയാണ് കേട്ടത്. അടിയന്തരാവസ്ഥക്കാലത്ത് ഖത്തർ എംബസി ഉദ്യോഗസ്ഥനായിരിക്കെ ഇന്ത്യൻ സർക്കാർ അയച്ച കത്തുകൾ താൻ നശിപ്പിച്ചു എന്നാണ് അബ്ദുറഹ്‌മാൻ വെളിപ്പെടുത്തിയത്. ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചു കൊണ്ടുള്ള കത്തുകൾ നയതന്ത്ര ബാഗുകളിൽ വന്നപ്പോൾ അതെല്ലാം നശിപ്പിക്കുകയും ആർ എസ് എസ്സിന്റെ കത്തുകൾ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ രാജ്യ ദ്രോഹ കുറ്റമാണ് അബ്ദുറഹ്മാൻ ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്ന ചർച്ച വ്യാപകമാകുന്നു.

എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടും കേരളത്തിൽ അത് ചർച്ച ചെയ്യാൻ ആരും തയ്യാറാകാത്തത് കൂടുതൽ ഭയം ജനിപ്പിക്കുന്നു എന്ന് സമൂഹ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമി ഒളിച്ചുകടത്താൻ ശ്രമിക്കുന്ന വർഗീയ അജണ്ടക്ക് മുന്നിൽ കേരളം തല കുനിച്ചു കൊടുക്കുകയാണ്. വളരെ കാലത്തെ കാത്തിരുപ്പിന് ശേഷം വീണു കിട്ടിയ അവസരമായിട്ടാണ് ഇന്നവർ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തെ കാണുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആശയങ്ങളും ചിന്തകളും നടപ്പിലാക്കുന്നത് ഇടതുപക്ഷമാണ്.

കേരളത്തിലെ ബുദ്ധിജീവികളും സാംസ്കാരിക നായകരും പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അടിമകളായിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ കേരളത്തിലെ ഭരണപക്ഷവും , പ്രതിപക്ഷവും ഒരു പോലെ ചർച്ചയാക്കുന്നു. ഇസ്‌ലാമിന്റെ സംരക്ഷകർ താനാണെന്ന് വാദിച്ച് ഇടത് വലത് പാർട്ടികൾ മത്സരിക്കുമ്പോൾ പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആശയഗതിക്കാർ ഗാലറിയിൽ ഇരുന്നു കളി കാണുകയാണ് ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നത്.

ഇസ്ലാമിനെതിരെ സംസാരിക്കുന്നവരെ വായടപ്പിച്ചും , നിശ്ശബ്ദരാക്കിയും ഭരണകൂടത്തിന്റെ ചുമലിൽ കയറി ജമാ അത്തെ ഇസ്ലാമി യാത്ര തുടരുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ഭീകരമായ അന്തരീക്ഷത്തിലേക്ക് കൂപ്പുകുത്തുകായാണ്. 20 വർഷത്തിന് ശേഷം കേരളം ഇസ്‌ലാമിക രാജ്യമാക്കി മാറ്റാനുള്ള പ്രവർത്തനം ഇവിടെ നടക്കുന്നുണ്ടെന്ന് പറഞ്ഞ മുൻ മുഖ്യ മന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ വെളിപ്പെടുത്തൽ നമ്മെ ഭയപ്പെടുത്തുന്നതാണെന്നും ചിലർ സൂചിപ്പിക്കുന്നു.

ലൗ ജിഹാദും , ലാൻഡ് ജിഹാദും . കള്ളപ്പണ ഇടപാടും നടത്തി കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള പ്രവർത്തനം വർഷങ്ങൾക്കു മുൻപ് നടക്കുന്നതാണ്. സർവ്വത്ര മേഖലയിലും കടന്നു കയറി ഇസ്‌ലാമിക വാദം പടർത്തുകയാണ് പൊളിറ്റിക്കൽ ഇസ്ളാം ചെയ്യുന്നത്. അതിനു വഴങ്ങാത്തവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തും. വാരിയൻ കുന്നന് സ്വാതന്ത്ര്യ സമര നായക പട്ടം ചാർത്തി കൊടുക്കാൻ വെമ്പൽ കൊള്ളുമ്പോൾ അതിനു പിന്തുണ നൽകുന്ന ഇടത് ബുദ്ധി ജീവികളും ഭരണകൂടവും ജമാ അത്തെ ഇസ്ലാമിയുടെയും പൊളിറ്റിക്കൽ ഇസ്ലാമിന്റെയും കൈകളിൽ പെട്ടിരിക്കുകയാണെന്നാണ് പറയുന്നത്.

കേരളം വലിയ ഭയാനകമായ സാഹചര്യങ്ങളിലേക്കാണ് പോകുന്നതെന്നും ഭീകരവാദ പ്രവർത്തനങ്ങളിൽ ചെറുപ്പക്കാർ കൂടുതലായും ആകൃഷ്ടരാവുകയും അതിലേക്ക് എടുത്ത് ചാടുകയും ചെയ്യുന്ന സാഹചര്യം കൂടി വരികയാണ്. സംഘ പരിവാറിനെ മുന്നിൽ നിർത്തി പൊളിറ്റിക്കൽ ഇസ്ലാം നടത്തുന്ന ബൗദ്ധിക ഭീകരവാദം കേരളത്തിലെ ജനങ്ങളെ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. ഇതിൽ നിന്നും പുറത്ത് കടക്കാൻ തീവ്ര ദേശീയ വാദത്തെ മുറുകെ പിടിച്ചെങ്കിൽ മാത്രമേ സാധ്യമാകു എന്നും സമൂഹ മാദ്ധ്യമങ്ങൾ പറയുന്നു.

Tags: jama athe islami
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies