ബർമിങ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ മെഡൽ നേട്ടം ആഘോഷിച്ച് ബോളിവുഡ്. ഇന്ത്യക്കായി ആദ്യ സ്വർണം നേടി ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക പാലക് മുച്ചൽ, നടികളായ ഊർമിള മറ്റോണ്ട്കർ , തമന്ന ഭാട്ടിയ തുടങ്ങി നിരവധി പേരാണ് മീരാഭായ്‌ക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.
ചാനുവിന്റെ ഭാരം ഉയർത്തുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് താരങ്ങൾ ആശംസ പങ്കുവെച്ചത്. കൂടാതെ നിങ്ങൾ രാജ്യത്തിന് അഭിമാനമാണ് . രാജ്യത്തിലേക്ക് സ്വർണം കൊണ്ട് വന്നതിന് നന്ദി എന്നിങ്ങനെ കുറിപ്പുകളും അവർ പങ്കുവെച്ചു.
കഴിഞ്ഞ ദിവസമാണ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടി ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനു വീണ്ടും ചരിത്രമെഴുതിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 201 കിലോഗ്രാം ഭാരം ഉയർത്തിയാണ് ചാനു സ്വർണ്ണം നേടിയത്. ഇതോടെ ചാനു ദേശീയ റെക്കോർഡ് തകർത്തിരിക്കുകയാണ്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ആരാധകരും ബി-ടൗൺ സെലിബ്രിറ്റികളും ആശംസകൾ നേർന്നു.
ഈ മത്സരത്തിൽ വെള്ളി മെഡൽ നേടിയത് 172 കിലോഗ്രാം ഭാരമുയർത്തിയ മൊറീഷ്യസിന്റെ മേരി റാനൈവോസോവയാണ്.കൂടാതെ കാനഡയുടെ ഹന്ന കമിൻസ്‌കി 171 കിലോഗ്രാം ഭാരം ഉയർത്തി വെങ്കലവും നേടി.
















Comments