എറണാകുളം: തിയറ്ററുകൾ ഇളക്കി മറിച്ച് തേരോട്ടം തുടരുന്ന പാപ്പന്റെ വിജയത്തിൽ നന്ദി പറഞ്ഞ് നടൻ സുരേഷ് ഗോപി. പാപ്പൻ നിങ്ങളുടെ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സുരേഷ് ഗോപി പ്രേഷകർക്ക് നന്ദി പറഞ്ഞത്. സിനിമയുടെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഹൃദയം നിറഞ്ഞ സന്തോഷത്തോട ഈ അഭിമാനകരവും, മധുരമാർന്നതുമായ ഈ വിജയം ആഘോഷിക്കുന്നു. പാപ്പൻ നിങ്ങളുടെ, നിങ്ങളുടെ മാത്രമാണ്- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ജോഷി, ഗോകുൽ സുരേഷ്, നൈല ഉഷ, വീത പിള്ള തുടങ്ങിയവരെ അദ്ദേഹം കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
ജോഷി- സുരേഷ് ഗോപി ചിത്രം പാപ്പന്റെ പ്രദർശനം രണ്ട് ദിവസം പിന്നിടുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ സിനിമയുടെ കളക്ഷൻ മൂന്ന് കോടി പിന്നിട്ടിരുന്നു. ഗ്ലോബൽ റിലീസ് ആയാണ് സിനിമ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.
















Comments