മലപ്പുറം : നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്.
മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി. ഇതിനിടെ വെള്ളത്തിൽ പെടുകയായിരുന്നു.
അതേസമയം നിലമ്പൂരിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം.
















Comments