മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് നിത്യാ മേനോൻ. പിന്നീട് മലയാളത്തിനപ്പുറം തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമായി മാറി ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി നിത്യാ മേനോൻ. എന്നാൽ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിത്യ മോനോനുമായി ബന്ധപ്പെട്ട ഒരു പ്രണയകഥ പ്രചരിച്ചിരുന്നു. ആറാട്ട് എന്ന സിനിമയുടെ പ്രതികരണമറിയിച്ച് വൈറലായ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട കഥകളാണ് സൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. നിത്യ മേനോനെ കല്ല്യാണം കഴിക്കണമെന്ന് സന്തോഷ് വർക്കി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിത്യാ മോനോൻ.
അഞ്ചാറ് വർഷങ്ങളായി സന്തോഷ് വർക്കി ശല്യമാണ് എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നടി. അയാള്‍ പറയുന്നത് കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഇയാൾ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പബ്ലിക് ആയി വന്നപ്പോൾ ശരിക്കും ഷോക്കായിപ്പോയി. അഞ്ചാറ് വര്‍ഷങ്ങളായി പുറകെ നടക്കുന്ന സന്തോഷ് വർക്കി ഭയങ്കര പ്രശ്നം ആയിരുന്നുവെന്ന് നിത്യാ മോനോൻ പറയുന്നു.
ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല ശരിക്കും കാര്യങ്ങള്‍. താൻ ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും ഇടപെടാൻ താല്പര്യമില്ല. പോലീസിൽ പരാതി നൽകാൻ എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ ഓരോത്തര്‍ക്കും അവരുടെ ജീവിതമാണ്, തനിക്ക് ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും അതിനാലാണ് ഇതിന്റെ പിറകെ പോകാത്തതെന്നും നിത്യാ മേനോൻ പറഞ്ഞു.
അമ്മക്ക് ക്യാൻസർ കഴിഞ്ഞിട്ട് ഇരിക്കുന്ന സമയം നിരന്തരം സന്തോഷ് വർക്കി വിളിച്ചിരുന്നു. എല്ലാവരോടും ശാന്തമായി പെരുമാറുന്ന അച്ഛൻ പോലും ഒരിക്കൽ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. പിന്നീട് വിളിച്ചപ്പോഴൊക്കെ ഇയാളെ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്നും സന്തോഷ് വർക്കിയുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യാ മോനോൻ തുറന്നു പറയുന്നു. അയാൾക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടുമാത്രമാണ് കേസിന് പോകാത്തതെന്നും നടി പറഞ്ഞു.
















Comments