രാജ്യത്ത് ആദ്യമായി സ്ത്രീയ്ക്ക് മങ്കിപോക്‌സ്; രോഗം ബാധിച്ചത് ഡൽഹിയിലുള്ള നൈജീരിയൻ സ്വദേശിനിക്ക്; 21 ദിവസത്തിനിടെ വിദേശയാത്രാ പശ്ചാത്തലമില്ല - India reports 9th monkeypox case as Nigerian woman tests positive in Delhi
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാജ്യത്ത് ആദ്യമായി സ്ത്രീയ്‌ക്ക് മങ്കിപോക്‌സ്; രോഗം ബാധിച്ചത് ഡൽഹിയിലുള്ള നൈജീരിയൻ സ്വദേശിനിക്ക്; 21 ദിവസത്തിനിടെ വിദേശയാത്രാ പശ്ചാത്തലമില്ല – India reports 9th monkeypox case as Nigerian woman tests positive in Delhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 07:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചു. 31-കാരിയായ നൈജീരിയൻ സ്ത്രീയ്‌ക്കാണ് രോഗം. ഇവർ ഡൽഹിയിലാണുള്ളത്. ഇതോടെ ഡൽഹിയിൽ സ്ഥിരീകരിക്കുന്ന മങ്കിപോക്‌സ് രോഗികളുടെ എണ്ണം നാലായി. രാജ്യത്താകെയുള്ള ഒമ്പതാമത്തെ കേസാണിത്.

രാജ്യത്താദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന ആദ്യ സ്ത്രീയാണിവർ. വിദേശയാത്രാ പശ്ചാത്തലത്തെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളില്ല. പനിയും ത്വക്കിൽ കുമിളകളും രൂപപ്പെട്ടതോടെ ഇവർ എൽഎൻജെപി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

രോഗബാധിതരുമായി അധികസമയം അടുത്തിടപഴകുന്നവർക്ക് വളരെ പെട്ടെന്ന് മങ്കിപോക്‌സ് ബാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗികളെ ഐസൊലേറ്റ് ചെയ്യുക, രോഗിയുടെ അടുത്ത് പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യുക, സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്‌ക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

കഴിഞ്ഞ 21 ദിവസത്തിനിടെ വിദേശയാത്രാ പശ്ചാത്തലമുള്ള ഏതൊരാൾക്കും പനി, തലവേദന, ചർമ്മത്തിൽ പാടുകളോ കുമിളകളോ തിണർപ്പോ പൊന്തുക, ശരീരവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരെ നിരീക്ഷണത്തിലാക്കണം. സാമ്പിൾ പരിശോധനയ്‌ക്കയച്ച് മങ്കിപോക്‌സ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ഇത്തരക്കാർ ഐസൊലേഷനിൽ നിന്ന് മാറാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷ്‌കർഷിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്നത് പരമാവധി കുറയ്‌ക്കാനാണ് നീക്കം.

Tags: Delhimonkeypox
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies