മഴ, നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും

Published by
Janam Web Desk

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

രാവിലെ 11.30 ഓടെയാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തുക. ഷട്ടറുകൾ 30 സെന്റീമീറ്റർ ഉയർത്തും. ഇടുക്കി ഡാമും തുറന്നേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നുണ്ട്.

നിലവിൽ അണക്കെട്ടിൽ 137.25 അടി വെള്ളമുണ്ട്. പരമാവധി സംഭരണ ശേഷി 137.50 അടിയാണ്. ആദ്യ രണ്ട് മണിക്കൂറിൽ 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. 2 മണിക്കൂറിന് ശേഷം അളവ് 1000 ഘനയടിയാക്കും. ഡാമിൽ കഴിഞ്ഞ വർഷത്തേക്കാൾ പത്ത് അടി വെള്ളം കൂടുതലാണ്. അപകടസാദ്ധ്യത നിലനിൽക്കുന്നതിനാൽ എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളെക്കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share
Leave a Comment