വി സി അഭിലാഷിന്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സബാഷ് ചന്ദ്രബോസ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. സാധാരണയായി ചിത്രം തിയേറ്ററുകളിൽ എത്തിയാൽ മാത്രമേ ഡീഗ്രേഡിംഗ് ഉൾപ്പെടെ നടക്കാറുളളൂ. എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് മുൻപ് തന്നെ ഡീഗ്രേഡിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രം റിലീസ് ആകുന്നതിന് ഒരു മണിക്കൂര് മുൻപേ ഡീഗ്രേഡിംഗ് ആരംഭിച്ചുവെന്നാണ് താരം പറഞ്ഞത്.
ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത് എന്ന് ഫേസ്ബുക്കിലൂടെ താരം പറയുന്നു. ചിത്രം റിലീസ് ആകുമ്പോൾ
സന്തോഷത്തോടൊപ്പം സങ്കടവുമുണ്ട്. സിനിമയുടെ ആദ്യത്തെ ഷോ പത്ത് മണിക്കാണ്. പക്ഷേ രാവിലെ ഒൻപത് മണി മുതൽ ഇതിനെക്കുറിച്ച് കമന്റുകൾ വരുന്നുണ്ട്. പടം ഫ്ലോപ്പാണെന്നും മറ്റുമുളള കമന്റുകളാണ് ലഭിക്കുന്നത്. പാകിസ്താൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് കമന്റ് വരുന്നതെന്നും വളരെ സങ്കടമുണ്ടെന്നും താരം പറഞ്ഞു.
സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ ഇങ്ങനെ ഡീഗ്രേഡ് ചെയ്യുന്നതിൽ വിഷമമുണ്ട്. ഇത് ഒരു പ്ലാൻഡ് ഓപ്പഫേഷൻ പോലെ തോന്നുന്നുണ്ട്. കണ്ടിട്ട് മോശമാണെന്ന് പറഞ്ഞാലും കുഴപ്പമില്ല കാണാതെ മോശമാണെന്ന് പറയരുത്. കണ്ടിട്ട് ഇഷ്ടമല്ലെങ്കിലും കമന്റ് ചെയ്തോളം പ്രശ്നമില്ല. ഒരുപാട് ആളുകളെ ജീവിതമാണിതെന്നും താരം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്-
ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്… കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്താനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്.
ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്.
ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്. നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..
Comments