ബലൂചിസ്താൻ; ബലൂചിസ്താനിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റു. ക്വറ്റയിലെ ജോയിന്റ് റോഡിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഭീകര സംഘടനകളാണ് ഇതിന് പിന്നിലെന്നുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.
കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ ക്വറ്റയിൽ സ്‌ഫോടനം നടന്നിരുന്നു. ടർബറ്റ് സ്‌റ്റേഡിയത്തിന് സമീപത്തായിരുന്നു സംഭവം. സ്‌റ്റേഡിയത്തിൽ പ്രാദേശിക ടീമുകൾ തമ്മിൽ മത്സരം നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അതിനിടെ വെടിവെയ്പ് ഉണ്ടായതായും റിപ്പോർട്ടുണ്ട്.
അപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
















Comments