ന്യൂഡൽഹി: പാർലമെന്റിനു പുറത്ത് പ്രതിഷേധം നടത്താൻ പ്രതിപക്ഷ എം.പിമാർ തയ്യാറെടുക്കുന്നതിനിടെ വൈറലായി പി.ചിദംബരത്തിന്റെ ചോദ്യം. പ്ലക്കാർഡുകളുമായി പുറത്തേക്ക് പോകാൻ നിൽക്കുന്ന പ്രതിപക്ഷ എം.പിമാർ ചിദംബരവുമായി സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴാണ് തടസ്സവാദവുമായി ചിദംബരം രംഗത്തെത്തിയത്. പുറത്ത് നല്ല മഴയാണ് എങ്ങനെയാണ് പുറത്ത് പോകുന്നത് എന്ന ചോദ്യമാണ് ചിദംബരം ഉന്നയിക്കുന്നത്. തൊട്ടു പിന്നിലായി കോൺഗ്രസ് എം.പി കെസി വേണുഗോപാലിനേയും കാണാം.
വിലക്കയറ്റത്തിനെതിരെ എന്ന പേരിലാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.എന്നാൽ സോണിയ ഗാന്ധിക്കും രാഹുലിനുമെതിരേയുള്ള ഇഡി അന്വേഷണത്തിനെ തുടർന്നാണ് പ്രക്ഷോഭമെന്നത് ശ്രദ്ധേയമാണ്.
It's raining outside how to go out for protest pic.twitter.com/XfBVUEUC5U
— Tajinder Pal Singh Bagga (@TajinderBagga) August 5, 2022
Comments