കോട്ടയം : ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. വൈക്കം തലയാഴം പുത്തൻപുരയിൽ ജോസഫിന്റെ വീടിന് മുകളിലാണ് മാവ് കടപുഴകി വീണത്.ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.
ഇതിന് പുറമെ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൽ കടപുഴകി. നിലമ്പൂർ നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്‌ക്കും മുകളിൽ മരം വീണു. ആളപായം ഇല്ല. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. കനത്ത നാശനഷ്ടമാണ് പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. നിരവധി ഇടങ്ങളിൽ വെള്ളം കയറുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. ഡാമുകളിൽ എത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചതിനാൽ മുല്ലപ്പെരിയാറിന്റെ ഉൾപ്പെടെ ഷട്ടറുകൾ തുറന്നിരിക്കുന്ന സാഹചര്യമാണ്.
















Comments