തായ്‌വാൻ കടലിടുക്കിൽ യുദ്ധ ഭീഷണി മുഴക്കി ചൈന; പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടിക്കുമെന്ന് തായ്‌വാൻ

Published by
Janam Web Desk

തായ്‌പേയ്: തായ്‌വാൻ കടലിടുക്കിനു ചുറ്റും വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ചൈന. നിരവധി യുദ്ധ വിമാനങ്ങളും , കപ്പലുകളും കടലിടുക്കിൽ സൈനികാഭ്യാസം നടത്തുകയാണ്. യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ചൈനയോട് അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് തായ്‌വാന്റെ നിലപാട്.

കഴിഞ്ഞ ദിവസങ്ങളിൽ ചൈന കടലിടുക്കുകളിലേക്ക് അതിക്രമം നടത്തുകയും തായ്‌വാന്റെ വിവിധ പ്രാദേശികളിലേക്ക് ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു. കടുത്ത ജാഗ്രത നിർദേശമാണ് ഇതിനെത്തുടർന്ന് സർക്കാർ നൽകിയിരിക്കുന്നത്. ചൈനയെ പ്രതിരോധിക്കാൻ തങ്ങളാൽ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മിസൈലും, യുദ്ധവിമാനങ്ങളും, കപ്പലുകളും അതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമാണ് ചൈനയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു നടപടി ഉണ്ടാകുന്നത്. അമേരിക്കയോടുള്ള ചൈനയുടെ എതിർപ്പും ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്. ഇന്നലെ 68 സൈനിക വിമാനങ്ങളും , 13 യുദ്ധ കപ്പലുകളും സമുദ്രാതിർത്തികളിൽ സൈനിക പരിശീലനം നടത്തിയിരുന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Share
Leave a Comment