ഡെറാഡൂൺ: രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ഒപ്പം ചേർന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ വനിത സേനയും. ഉത്തരാഖണ്ഡ് അതിർത്തിയിൽ പട്രോളിങ്ങ് നടത്തിയാണ് സൈനികർ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായത്. 17,000 അടി ഉയരം നടന്നെത്തിയാണ് സൈനികർ ത്രിവർണ്ണപതാക ഉയർത്തിയത്. 2,500-ഓളം വനിത സേനാംഗങ്ങളാണ് പട്രോളിങ്ങിൽ പങ്കെടുത്തത്.
വനിതകൾ നടത്തിയ പട്രോളിങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ഐടിബിപി പങ്കുവെച്ചു. പട്രോളിങ്ങിൽ പങ്കെടുത്ത സൈനികരെയും അഭിമാനത്തോടെ പതാക ഉയർത്തുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ കഴിയും.ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ തോതിലുള്ള പരിപാടികളാണ് ഐടിബിപി സംഘടിപ്പിക്കുന്നത്.
भारत माता की जय!#हर_घर_तिरंगा
All women ITBP troops at Uttarakhand borders during a patrol at 17,000 Feet. The special patrol was themed at #AzadiKaAmritMahotsav and #HarGharTiranga.#Himveer pic.twitter.com/xGsdzlxpgX— ITBP (@ITBP_official) August 9, 2022
ജനങ്ങളിൽ ദേശസ്നേഹം വളർത്തുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച ക്യാമ്പയ്നിൽ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. ജനങ്ങൾ ദേശ സ്നേഹത്തിന്റെ പുതിയ തലങ്ങൾ അനുഭവിച്ചറിയുന്ന ക്യാമ്പയ്നിൽ 100 കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രാഥമിക വിവരം. 13 മുതലാണ് ഹർ ഘർ തിരംഗ ക്യാമ്പയ്ൻ നടക്കുക.
Comments