വിമാന കമ്പനികൾ അന്താരാഷ്‌ട്ര യാത്രക്കാരുടെ വിവരങ്ങൾ പങ്കുവെയ്‌ക്കണം; കർശന നിർദ്ദേശവുമായി കേന്ദ്രം

Published by
Janam Web Desk

ന്യൂഡൽഹി: വിമാന കമ്പനികൾ അന്താരാഷ്‌ട്രയാത്രക്കാരുടെ വിവരങ്ങൾ പങ്കുവെയ്‌ക്കണമെന്ന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. കോൺടാക്ട്,പേയ്‌മെന്റ് ഇൻഫർമേഷൻ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. നിയമലംഘകർ രാജ്യം വിടാതിരിക്കാനാണ് പുതിയ നീക്കം.

കേന്ദ്ര പരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂർ മുമ്പാണ് ഇത്തരം വിവരങ്ങൾ കമ്പനികൾ കൈമാറേണ്ടത്. വിദേശത്ത് നിന്നും ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നും വിദേശത്തേക്കുമുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറേണ്ടത്.

ഇതിൽ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ട്രാവൽ എജൻസി, ബാഗ്ഗേജ് ഇൻഫർമേഷൻ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികൾ നൽകണം. കള്ളക്കടത്ത് ഉൾപ്പെടെയുള്ളവ കുറയ്‌ക്കാൻ ഇത് വഴി സാധിക്കുമെന്നാണ് കരുതുന്നത്.

Share
Leave a Comment