ധാക്ക: ചൈനയെ തള്ളി ബംഗ്ലാദേശും. ശ്രീലങ്കയുടെ ഗതി എല്ലാ രാജ്യങ്ങൾക്കും മുന്നറിയി പ്പാണെന്നും ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിൽ ഒപ്പിടും മുൻപ് രണ്ടു വട്ടം ആലോചിക്കണമെന്നും തുറന്നടിച്ച് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി മുസ്തഫാ കമാൽ ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നൽകുന്നത്.
ചൈന നൽകുന്ന സാമ്പത്തിക, വാണിജ്യ സഹായത്തിനു പിന്നിൽ നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് വിദേശകാര്യമന്ത്രി നൽകിയത്. ശ്രീലങ്കയുടെ അവസ്ഥ സമീപകാലത്തെ ഏറ്റവും ദുരന്ത പൂർണ്ണമായ ചിത്രമാണെന്നും മുസ്തഫാ കമാൽ ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര നാണ്യനിധി സാമ്പത്തിക സഹായം നൽകാമെന്ന് ഏറ്റിരിക്കെ സുതാര്യമല്ലാത്ത ഒരു രാജ്യത്തിന്റെ സഹായം എന്തിനാണ് ആവശ്യമെന്നും കമാൽ ചോദിച്ചു. ബംഗ്ലാദേശ് കറൻസിയുടെ മൂല്യം സമീപകാലത്ത് ഇടിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ ആഗോള നയങ്ങളെ മാത്രമാണ് പിന്തുടരേണ്ടതെന്നും കമാൽ വ്യക്തമാക്കി.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവുമായി മുന്നോട്ട് പോകണമെന്ന അഭ്യർത്ഥനയാണ് ചൈന വീണ്ടും നടത്തിയത്. 2041ലേക്കുള്ള ബംഗ്ലാദേശിന്റെ വികസന സ്വപ്നത്തെ അതിവേഗം പൂർത്തിയാക്കാൻ ചൈനയ്ക്ക് സാധി ക്കുമെന്നും സാമ്പത്തികവും നിർമ്മാണപരവുമായ എല്ലാ സഹായവും ഉറപ്പുനൽകു ന്നുവെന്നും വാംഗ് ഈ ആവർത്തിച്ചു.
















Comments