തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; റോഡിലെ കുഴിയും പരസ്യമാക്കി കുഞ്ചാക്കോ ബോബൻ ചിത്രം; സൈബർ ആക്രമണവും വിലക്കുമായി സഖാക്കൾ-Nna, Thaan Case Kodu

Published by
Janam Web Desk

തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന പുതിയ ചിത്രത്തിന്റെ പരസ്യത്തിനെതിരെ  സഖാക്കളുടെ സൈബർ ആക്രമണം. ചിത്രത്തിന്റെ പരസ്യത്തിൽ റോഡുകളിലെ കുഴികളെക്കുറിച്ചുള്ള പരാമർശമാണ് സൈബർ സഖാക്കളെ ചൊടിപ്പിച്ചത്. നടൻ കുഞ്ചാക്കോ ബോബനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണമുണ്ട്.

ഇന്നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ പരസ്യത്തിലാണ് റോഡുകളിലെ കുഴികളെക്കുറിച്ച് പരാമർശിക്കുന്നത്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയത്. ഇതാണ് സഖാക്കളെ പ്രകോപിതരാക്കിയത്.

പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ വ്യാപക വിമർശനവുമായി ഇടത് നേതാക്കൾ ഉൾപ്പെടെ രംഗത്ത് എത്തി. ഇതോടെയാണ് ചിത്രത്തിനും, കുഞ്ചാക്കോ ബോബനുമെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. ചിത്രം ബഹിഷ്‌കരിക്കാനും ഇടത് നേതാക്കളുടെ ആഹ്വാനമുണ്ട്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിന് താഴെയും വിമർശന കമന്റുകൾ നിറയുന്നുണ്ട്.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയ വേളയിൽ റോഡിലെ കുഴികളെക്കുറിച്ചുള്ള കോടതി രംഗം ഇടത് അനുകൂലികളിൽ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യത്തിലും കുഴികളെ കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്.
കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്; സൈബർ വിമർശനത്തോട് കുഞ്ചാക്കോ ബോബൻ-Kunchacko Boban

Share
Leave a Comment