കോഴിക്കോട്: ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനെതിരെ സൈബർ ആക്രമണത്തെ പരസ്യമായി കണ്ടാൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സിനമയ്‌ക്കെതിരെ ഉയർന്ന വിവാദങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളം ഉണ്ടായ കാലം മുതലുള്ളതാണ് റോഡുകളുടെ പ്രശ്‌നമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സിനിമയുടെ പേരിൽ ഇപ്പോഴുണ്ടാകുന്നത് അനാവശ്യ വിവാദം. സിനിമാ പരസ്യത്തെയും സൈബർ ആക്രമണങ്ങളെയും പരസ്യമായി കണ്ടാൽ മതി. ഏത് രീതിയിലുള്ള വിമർശനങ്ങളെയും സർക്കാർ സ്വാഗതം ചെയ്യിന്നു. ആർക്ക് വേണമെങ്കിലും സർക്കാരിനെ വിമർശിക്കാം. വിമർശനങ്ങളുടെ നല്ല വശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കും. സോഷ്യൽ മീഡിയ വഴി വരുന്ന പരാതികൾക്ക് എല്ലാം മറുപടി നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.
സിനിമയുടെ ഇതിവൃത്തം എന്തെന്ന് അറിയില്ല. കേരളം ഉണ്ടായ കാലം മുതൽ റോഡുകളുടെ പ്രശ്‌നവും ഉണ്ട്. കാലാവസ്ഥ, റോഡിന് അനുവദിച്ച തുക മാറ്റി ചിലവഴിക്കുക തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങൾ. കാലാവസ്ഥയുടെ പ്രത്യേകത കണ്ടുകൊണ്ട് പുതിയ സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















Comments