ലക്‌നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികൾ. സംഭവത്തിൽ കുറ്റക്കാരായാ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്നുള്ള അനസ്, മൻസൂരി, അവസാദ് എന്നിവരാണ് വിലക്ക് ലംഘിച്ച് താജ്മഹലിൽ നിസ്‌കരിച്ചത്.
ഇന്നലെയായിരുന്നു സംഭവം. മൂന്ന് പേരും ചേർന്ന് നിസ്‌കരിക്കുന്നത് പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. ഉടനെ വിവരം സുരക്ഷാ ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്ന് പേരെയും സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു.
വിലക്കുണ്ടെന്ന് അറിയാതെയാണ് നിസ്‌കരിച്ചത് എന്നായിരുന്നു മലയാളികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീട് മാപ്പ് എഴുതിനൽകിയ ശേഷം മൂന്ന് പേരെയും താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. താജ്മഹലിൽ വെള്ളിയാഴ്ചകളിൽ പ്രദേശവാസികൾക്ക് മാത്രമാണ് നിസ്‌കരിക്കാൻ അനുമതിയുള്ളത്.
















Comments