കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് വലിയ ഓഫറുമായി കൊച്ചി മെട്രോയും. ‘ഫ്രീഡം ടു ട്രാവൽ ഓഫർ ‘ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് 15ന് മെട്രോയിൽ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ രാത്രി പതിനൊന്ന് വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതി. ക്യൂ.ആർ ടിക്കറ്റുകൾക്കും കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും. ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് മൂന്നു ദിവസം സൗജന്യ യാത്ര പ്രഖ്യാപിച്ചാണ് യോഗി സർക്കാർ രംഗത്തെത്തിയത്.
ആസാദി കാ അമൃത്മഹോത്സവ് വിപുലമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിനോടകം തന്നെ രാജ്യം ആഘോഷ ലഹരിയിലാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗ ആഹ്വാനവും ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
Comments